മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാഭരണകുടത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ശുചിത്വമിഷനും ഹരിത കേരളമിഷനും സംയുക്തമായി നാലു നാള്‍ നാലു പുറം നന്നാക്കം ശുചീകരണ പരിപാടിക്ക് വ്യാഴാഴ്ച ജില്ലയില്‍ തുടക്കമാകും.ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം ടൗണ്‍ തോട് വൃത്തിയാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയാകും. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി പങ്കെടുക്കും.
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. പൂട്ടികിടക്കുന്ന സ്ഥാപനങ്ങള്‍ മെയ് 27 ന്, മെയ് 28 ന് പൊതുസ്ഥാപനങ്ങള്‍, മെയ് 29 ന് തോട്, പുഴ, കുളങ്ങള്‍, മെയ് 30 ന് വീടും പരിസരങ്ങളും എന്നിങ്ങനെയാണ് ശുചീകരണം നടക്കുക.
വാര്‍ഡ് സാനിറ്റേഷന്‍ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍, ജീവനക്കാര്‍, വിവിധ ക്ലബ്ബുകള്‍, വീടുകള്‍, അംഗങ്ങള്‍, സംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും.
– പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
– ശുചികരണത്തിന് മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക.
– വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ മാത്രം ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുക.
– കൂടുതല്‍ വിവരങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.