രാജ്യസഭാംഗമായ എളമരം കരീം എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിന് 16 ലക്ഷം രൂപയുടെ ആംബുലന്‍സ്. വാഴവറ്റ പി എച്ച് സിയിലേക്കാണ് 2019- 20 വര്‍ഷത്തെ ഫണ്ടില്‍ നിന്നുള്ള ആംബുലന്‍സ് അനുവദിച്ചത്. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങില്‍ എ.ഡി.എം. ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ആന്‍സി ജേക്കബ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, വാഴവറ്റ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സമീഹ സെയ്തലവി, പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം
ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള