ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ; ഇന്ന് ബ്ലാക്ക് ഫംഗസിനെ പൊരുതി തോൽപ്പിച്ചു.

പത്തനംതിട്ട: കൊവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന കാലമാണിത്. ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ ഫംഗസിനെ പൊരുതി തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ പ്രകാശ്, ബ്ലാക്ക് ഫംഗസ് ആകുലതകളുടെ കാലത്ത് ആത്മവിശ്വാസത്തിന്റെ പാഠപുസ്തകമായി മാറുകയാണ്.

2015 തദ്ദേശ തെരഞ്ഞെടുപ്പിൽ റാന്നി പഴവങ്ങാടി പഞ്ചായത്തിൽ സ്ഥാനാർത്ഥിയായിരുന്നു പ്രകാശ് കണ്ണംതാനം. ആ നവംബറിൽ വലത് ചെവിയിൽ കുടുങ്ങിയ പ്രാണി ഒരു മുറിവുണ്ടാക്കി. മ്യൂക്കോർ മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് അങ്ങനെയാണ് പ്രകാശിന്റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറിയത്. പതിയെ കണ്ണ് മങ്ങി. ചുണ്ട് വലതു വശത്തേക്ക് വീണു.രോഗം സ്ഥിരീകരിക്കുമ്പോഴേക്കും ബോധമറ്റു. വലത് കണ്ണും ചെവിയും കഴുത്തിലെ അസ്ഥിയും ഫംഗസ് നശിപ്പിച്ചു. കഷ്ടിച്ച് 6 ദിവസം കൂടി മാത്രം എന്ന് കണക്കുകൂട്ടിയിടത്ത് പ്രകാശിന്റെ കുടുംബം എന്തുവന്നാലും ചികിത്സിക്കണമെന്ന് ഉറപ്പിച്ചു പറഞ്ഞു.

ആസ്റ്റർ മെഡിസിറ്റിയിൽ ഡോക്ടർ വിനീത് വിശ്വത്തിന്റെ നേതൃത്വത്തിൽ അതിസങ്കീർണമായി, സാഹസികമായി ഫംഗസ് പടർന്ന കോശങ്ങൾ നീക്കി.
കഴുത്തിലെ അസ്ഥി നീക്കിയതോടെ ഹാലോ സ്പ്ളിന്റ് എന്ന ലോഹചട്ടക്കൂട് ഉപയോഗിച്ചു. പിന്നെ കൂടുതൽ സൗകര്യപ്രദമായ മിനർവ ബ്രേസ് എന്ന കഴുത്തിനെ താങ്ങി നിർത്തുന്ന ഉപകരണം പ്രകാശ് തന്നെ കണ്ടെത്തി. കഴിഞ്ഞ 6 വർഷത്തിനിടെ ഒരു ഘട്ടത്തിൽ വല്ലാതെ മെലിഞ്ഞു. മുഖമാകെ മാറി. ഒറ്റക്കണ്ണിന്റെ വെളിച്ചത്തിൽ പുസ്തകങ്ങളെ കൂട്ടുപിടിച്ച് പ്രകാശ് അപ്പോഴും പൊരുതി.

അന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും പ്രകാശിന് സത്യപ്രതിജ്ഞ ചെയ്യാനായില്ല. പ്രതിസന്ധികളെയെല്ലാം വെല്ലുവിളിച്ച് പ്രകാശ് ഇന്നും പൊതുപ്രവർത്തനത്തിൽ സജീവമാണ്. സ്വന്തം നിലയിൽ കിറ്റും ചെറിയ സഹായങ്ങളും നൽകുന്നു. ഈ കെട്ട കാലത്ത് ഭീതിയുടെ നിഴൽ പരത്തുന്ന കറുത്ത ഫംഗസിന് മുന്നിൽ അതിജീവനത്തിന്റെ പ്രകാശമാവുകയാണ് ഈ മനുഷ്യൻ.
മനസിന് ധൈര്യം കൊടുത്ത് മുന്നോട്ട് പോയി. എന്റേതായ ചില സേവനപ്രവർത്തനങ്ങൾ നടത്തിയിരുന്നു. വായിച്ചു. മനസിന് എനിക്ക് നല്ല ധൈര്യമുണ്ട്. അഞ്ച് ശതമാനമേ രക്ഷപ്പെടൂ എന്ന് ഡോക്ടർമാർ പറഞ്ഞു. കഷ്ടിച്ച് ഒരു വർഷമേ ജീവിക്കു എന്നും പറഞ്ഞു. അവിടുന്ന് എന്റെ ധൈര്യവും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രോത്സാഹനവുമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്’-പ്രകാശ് പറയുന്നു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.