വെണ്ണിയോട് : കോട്ടത്തറ പഞ്ചായത്തിലെ പത്താം വാർഡ് മാടക്കുന്ന് കോക്രകൊല്ലി കോളനിയിലുള്ളവരും പ്രദേശവാസികളും ഉപയോഗിച്ചിരുന്ന പൊതുകിണർ കുറച്ചുകാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. കോളനി നിവാസികളുടെയും പ്രദേശവാസികളും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഡിവൈഎഫ്ഐ മാടക്കുന്ന് യൂണിറ്റ് പ്രവർത്തകന്മാർ വാർഡ് മെമ്പർ ആന്റണി വർക്കിയുടെ നേതൃത്വത്തിൽ കിണർ വൃത്തിയാക്കി കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തി.ഷിനോജ് വി.ജെ,ബോബി പാറയിൽ, റ്റിജോ ലുക്കോസ്,അൻവിൻ സി.എസ്,സുധിൻ ജോസഫ്,വിനു കല്ലട്ടി, വിമൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്