തോല്‍പ്പെട്ടി: തോല്‍പ്പെട്ടി നരിക്കല്‍ പീവീസ് എസ്‌റ്റേറ്റില്‍ വീടിനുനേരെ കാട്ടാന ആക്രമണം. എസ്‌റ്റേറ്റിലെ ജീവനക്കാരി താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശത്തെ വലഞ്ഞിപ്പിലാക്കല്‍ വീട്ടില്‍ സൈദലവി എന്നയാളുടെ 3 വയസ്സ് പ്രായമുള്ള പശുവിനെയും കാട്ടാന കൊന്നു .ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ചക്കയുടെ സീസണി ഈ ആന ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്