വയനാടിന്റെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകി. നിലവിൽ മന്ത്രി ഇല്ലാത്ത ജില്ല എന്ന നിലയ്ക്ക് വയനാടിന് പ്രത്യേക പരിഗണന നൽകിയാണ് പി.എ മുഹമ്മദ് റിയാസിനു വയനാടിന്റെ ചുമതല നൽകിയത്.
വെള്ളിയാഴ്ച ഗവര്‍ണര്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. മന്ത്രിമാരില്ലാത്ത ജില്ലകള്‍ക്ക് മന്ത്രിമാരുടെ ചുമതലയും നല്‍കി. ഇതിന്റെ ഭാഗമായാണ് വയനാട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനും കാസര്‍ഗോഡ് ജില്ലയുടെ ചുമതല അഹമ്മദ് ദേവര്‍ കോവിലിനും നല്‍കിയത്.
അതേസമയം കൊവിഡിനെ തുടര്‍ന്ന് കൊണ്ടുവന്ന സാംക്രമിക രോഗനിയന്ത്രണ ഓര്‍ഡിനന്‍സ് ഈ നിയമസഭാ സമ്മേളനത്തില്‍ നിയമമാകും. സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.