വാളാട് :വാളാട് കോവിഡ് വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മക്കിമല ഗവ: എൽ.പി.സ്കൂളിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിലെ എല്ലാ ഫലവും നെഗറ്റീവ്.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടകം 56 ആളുകളുടെ ടെസ്റ്റുകളാണ് നെഗറ്റീവായത്.വാളാട് പ്രദേശത്ത് രോഗവ്യാപനം ആശങ്കാജനകമായി തുടരുമ്പോൾ മക്കിമലയിൽ നടന്ന ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവായത് ആരോഗ്യ വകുപ്പിനെ സംബദ്ധിച്ച് ആശ്വാസകരമായി. കഴിഞ്ഞ 22-ാം തീയ്യതിയാണ് മക്കിമല ഗവ: എൽ.പി.സ്കൂളിൽ ടെസ്റ്റ് നടത്തിയത്. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് എത്തിയ വാളാട് സ്വദേശിയായ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മക്കിമല സ്കൂളിലെ 5 അധ്യാപകരുടെയും 11 വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെതും ,കഞ്ഞി വെക്കുന്ന ആയയുടെതുമടക്കം 56 പേരുടെ ആൻ്റിജൻ ടെസ്റ്റാണ് ഇന്നലെ നടത്തിയത്. പേര്യ സി.എച്ച്.സിക്ക് കീഴിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രവിത, ആശാ വർക്കർമാരായ മേരി മാത്യു, ജൂഡി ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘമാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍,