കണിയാരം: കോവിഡ് ബാധിതർക്കും, ക്വാറന്റീനിൽ കഴിയുന്നവർക്കുമായി സഹായവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ. കപ്പയുൾപ്പെടെ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചാണ് ഇവർക്ക് നൽകിവരുന്നത്. മാനന്തവാടി ഗവ.യു പി സ്കൂൾ മുൻ പ്രധാനധ്യാപകൻ പി.കെ. മാത്യു പനന്തോട്ടത്തിൽ താൻ കൃഷി ചെയ്ത കപ്പയാണ് ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ കണിയാരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഇന്ന് ഏൽപിച്ചത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഡിവൈഎഫ്ഐ.പരിപാടി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എ കെ റൈഷാദ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രതീഷ് രാജൻ, സിൽജോ സെബാസ്റ്റ്യൻ, ഹരിപ്രസാദ്, അർജുൻ ദാസ്, സനുപ്, ശരത്, അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്