കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
കല്ലുവയൽ സംഗീത് സ്റ്റോഴ്‌സില്‍ മെയ് 24 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പുല്‍പ്പള്ളി പഞ്ചായത്തിലെ അമരക്കുനി കാപ്പിസെറ്റ് എന്ന സ്ഥലത്ത് മെയ് 25 വരെ കൂലി പണിക്ക് പോയ വ്യക്തി പോസിറ്റീവായിട്ടണ്ട്. കൂടെയുണ്ടായിരുന്ന 12 പേരുമായി സമ്പര്‍ക്കമുണ്ട്.
വെള്ളമുണ്ട പ്ലാസാ ബേക്കറിയില്‍ മെയ് 25 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.
തരിയോട് താജ് റിസോര്‍ട്ടിന്റെ നിര്‍മാണ സ്ഥലത്ത് ജോലി ചെയ്ത വ്യക്തി പോസിറ്റീവായിട്ടുണ്ട്.
മേലേ അരപ്പറ്റ മൂപ്പൈനാട് എസ്റ്റേറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 20 ന് പച്ചിലക്കാട് , പനമരം എന്നിവിടങ്ങളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മെയ് 22 ന് പച്ചിലക്കാട് പഞ്ചായത്ത് വാര്‍ഡ് 14 ല്‍ നടന്ന വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത ഒരു വ്യക്തി പോസിറ്റീവാണ്.
പൂതാടി ഓടച്ചോല കോളനി,
നെന്മേനി അമ്പലക്കുന്നു കോളനി,
നീര്‍വാരം നെഞ്ചാര്‍ കോളനി,
നടവയൽ പാടിരക്കുന്നു കോളനി,
മീനങ്ങാടി ഉറപ്പ് വയല്‍ ട്രൈബല്‍ കോളനി,
തിരുനെല്ലി ശങ്കുമൂല കോളനി,
നടവയൽ പാതിരാകുന്നു കോളനി,
പനമരം കട്ടപ്പള്ളി കോളനി,
കണിയാമ്പറ്റ അമ്പലച്ചാല്‍ കോളനി,
ഇടവക പണിയര്‍ കാരംകോട് കോളനി,
മാനന്തവാടി കോണ്‍വെന്റ് കുന്നു കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.