തൃശ്ശൂർ: ബംഗാളിൽ കുടുങ്ങി കിടന്ന കേരളത്തിലെ സ്വകാര്യ ബസ് ഡ്രെവർ കുഴഞ്ഞ് വീണ് മരിച്ചു. തൃശ്ശൂർ സ്വദേശിയായ നജീബാണ് (48) മരിച്ചത്. അസാം ബംഗാൾ ബോർഡറായ അലിപുരിലാണ് സംഭവം.
40 ദിവസത്തോളമായി ബംഗാളിൽ കുടുങ്ങി കിടക്കുകയായിരുന്ന ജയ്ഗുരു എന്ന ബസിന്‍റെ ഡ്രെവറാണ് നജീബ്. ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന ബസുകൾ തിരിച്ച് നാട്ടിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലായിരുന്നു നജീബിന്‍റെ മരണം.
നജീബിനെ പോലെ നിരവധി പേരാണ് തിരിച്ചു വരാൻ കഴിയാതെ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നത്. ലോക്ക്ഡൗണിൽ അതിഥി തൊഴിലാളികളുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയവർ തിരിച്ചു വരാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.