വഴങ്ങാതെ വാട്‌സാപ്; കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയിലേക്ക്

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിന് വാട്‌സാപ്. ബുധനാഴ്ച മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സാപ് ഹര്‍ജി ഫയല്‍ ചെയ്തു. ഭരണഘടന ഉപയോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്ന സ്വകാര്യതാ അവകാശങ്ങളെ ലംഘിക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് കമ്പനി ഹര്‍ജിയില്‍ പറയുന്നു.

സ്വകാര്യത ഉറപ്പാക്കുന്ന 2017ലെ സുപ്രീംകോടതി വിധിയും വാട്‌സാപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാട്‌സാപ് വഴി അയയ്ക്കുന്ന സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതാണ് പുതിയ നിയമമെന്നും അതു പ്രായോഗികമല്ലെന്നും ഫെയ്‌സ്ബുക് ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നു. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഈ നിയമം പാലിക്കാനാവില്ല. കൂടാതെ ഇത് ഉപയോക്താക്കളുടെ സ്വകാര്യത ഇല്ലാതാക്കുമെന്നും ഇന്ത്യയില്‍ 400 മില്യൻ ഉപയോക്താക്കളുള്ള വാട്സാപ് അറിയിച്ചു.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ചത് വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന നിയമപരമായ അപേക്ഷകളോട് അനുകൂലമായി പ്രതികരിക്കുമെന്നും വാട്‌സാപ് അധികൃതര്‍ അറിയിച്ചു.

ഫെയ്‌സ്ബുക്, വാട്‌സാപ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുതിയ നിയമം നടപ്പാക്കാന്‍ മൂന്നു മാസത്തെ സമയമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. നിയമം നടപ്പാക്കാനായി ഇന്ത്യയില്‍ ഓഫിസറെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും നിയമപരമായി ഉത്തരവുണ്ടെങ്കില്‍ 36 മണിക്കൂറിനുള്ളില്‍ ഉള്ളടക്കം നീക്കം ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു. പ്രകോപനപരമായ ഉള്ളടക്കം നീക്കാന്‍ ഓട്ടമേറ്റഡ് സംവിധാനം സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്.

നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉള്ളടക്കം സംബന്ധിച്ചുള്ള നിയമനടപടികളില്‍ പരിരക്ഷ അവകാശപ്പെടാനാവില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫെയ്‌സ്ബുക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.‘കോണ്‍ഗ്രസ് ടൂള്‍കിറ്റ്’ ട്വീറ്റ് വിവാദത്തില്‍ കേന്ദ്രത്തിന്റെ നോട്ടപ്പുള്ളികളായ ട്വിറ്റര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.