ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ത്..?

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 440 കി.മീ അകലെയുള്ള ഒരു മനോഹരമായ ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ആ ദ്വീപിലൊരിക്കലെങ്കിലും പോകുവാൻ ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടാകില്ല..

സച്ചി സംവിധാനം ചെയ്ത് പ്രിത്വിരാജ് അഭിനയിച്ച ‘അനാർക്കലി’ എന്ന സിനിമ കണ്ട നാൾ മുതൽ എനിക്കും പ്രണയം തോന്നിയ പ്രദേശമാണ് ലക്ഷദ്വീപ്.അക്രമങ്ങൾ ഇല്ലാത്ത,അത് കൊണ്ട് തന്നെ പോലീസ് സ്റ്റേഷൻ ഇല്ലാത്ത, ജയിലുകൾ അടച്ചിട്ടിരിക്കുന്ന, ശാന്തിയും സമാധാനവും നന്മയും നിറഞ്ഞു നിൽക്കുന്ന പ്രദേശം.

എന്നാൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന് നമ്മളെല്ലാം കരുതിയ ആ മനോഹരമായ ശാന്തിയുടെയും സമാധാനത്തിന്റെയും നാടായ ലക്ഷ്വദ്വീപിനെ സംഘി പിശാചുക്കൾ ഇന്ന് നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.ലക്ഷദ്വീപ് ജനതയുടെ സ്വത്വവും,സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.ജനങ്ങൾ വളരെ സമാധാനപരമായ ജീവിതം നയിച്ചിരുന്ന ദ്വീപിലേക്കുള്ള, 2020 ഡിസംബറിൽ ഫാസിസ്റ്റ് അജണ്ടയുമായി കേന്ദ്രം നിയോഗിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വരവോടെയാണ് അവിടം അശാന്തമാവുന്നത്.നിയോഗിക്കപ്പെട്ട അന്ന് മുതൽ ദ്വീപും ജനങ്ങളും ഇതുവരെ കണ്ടിട്ടില്ലാത്ത തരം ഭരണ പരിഷ്കാരങ്ങളാണ് അയാൾ അവിടെ നടപ്പിലാക്കുന്നത്..

മദ്യനിരോധിത മേഖലയായ ദ്വീപിൽ മദ്യം വിളമ്പാനുള്ള നിയമം, ബീഫ് നിരോധിക്കാനുള്ള നിയമം കരടായ് ഇറക്കി.അതായത് അനുമതി ഇല്ലാതെ ഭക്ഷണത്തിനുള്ള മൃഗങ്ങളെ കൈവശം വെക്കുന്നതോ അറുക്കുന്നതോ കുറ്റകരമായി. കൂടാതെ പശു, കാള എന്നിവയെ നിർബന്ധമായി അറുക്കാനും പാടില്ല.

സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണതിന്റെ പട്ടികയിൽ ഉണ്ടായിരുന്ന മീൻ ഒഴികെ ഉള്ള ഇറച്ചി ഭക്ഷണങ്ങൾ നിർത്തലാക്കി.2 മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്.ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽവരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചും എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി.

കാലങ്ങളായി കേരള തുറമുഖങ്ങളുമായി വ്യപരബന്ധം പുലർത്തിയിരുന്ന ദ്വീപ് ഇനി മുതൽ ബിജെപി ഭരിക്കുന്ന കർണാടകയിലെ കുത്തക കമ്പനിയുടെ കീഴിലുള്ള മംഗലാപുരം പോർട്ടുമായി മാത്രം ബന്ധം പുലർത്തിയാൽ മതി എന്ന നിർദ്ദേശം.ഒപ്പം ചെറുകിട കോൺട്രാക്ടർമാർ ഏറ്റെടുത്തു ചെയ്തിരുന്ന കൊച്ചു കൊച്ചു സർക്കാർ വക നിർമാണ-പുനരുദ്ധാരണ പദ്ധതികൾ എല്ലാം വലിയൊരു ടെണ്ടർ ആക്കി ഒറ്റ കമ്പനിക്ക് കൊടുക്കുന്നു.ജയിലും കുറ്റ കൃത്യങ്ങൾ ഒന്നും ഇല്ലായിരുന്ന നാട്ടിൽ ഗുണ്ടാ ആക്ട് നിയമം കൊണ്ട് വന്നു.

ലക്ഷദ്വീപിനെക്കുറിച്ച് ഇതുവരെയും പറഞ്ഞുകേട്ടതൊന്നുമല്ല പുതിയ കരട് നിയമത്തിലെ ഏറ്റവും ഭീകരമായ വശങ്ങൾ.അതിൽ ഒന്നാമത്തേത്, അവിടെയുള്ള എല്ലാവരുടെയും ഭൂമി സർക്കാർ ഏറ്റെടുക്കാൻ പോകുന്നു എന്നതാണ്.എന്നാൽ ഏറ്റെടുത്തതിന് ശേഷവും ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഒരു പ്രത്യേക പെർമിറ്റിൻ്റെ പുറത്ത് അവിടെ തുടരാൻ സർക്കാർ അനുവാദം നൽകുമത്രെ..!

പ്രശ്നം അതു മാത്രമല്ല, കൃത്യസമയത്ത് പെർമിറ്റ് പുതുക്കിയില്ലെൽ 2 ലക്ഷം രൂപയാണ് ആദ്യത്തെ പിഴ.നിശ്ചിത കാലാവധിക്കകം പിഴ അടച്ചില്ലെങ്കിൽ തുടർന്നങ്ങോട്ട് പ്രതിദിനം 20,000 രൂപ വീതം അഡ്മിനിസ്ട്രേഷന് നൽകിയിരിക്കണം..!

അതായത് ഭൂനികുതി ഒടുക്കിയില്ലെങ്കിൽ ഇന്ത്യയിലെന്നല്ല, ലോകത്തിലെതന്നെ ഏറ്റവും കൊടിയ പലിശയും പിഴപ്പലിശയും ഇടത്തട്ടുകാരും മുക്കുവരുമായ ദ്വീപുവാസികളിൽ നിന്നും ഈടാക്കും എന്നർഥം.

രണ്ടാമതായി,ജനങ്ങൾ ഒരുപക്ഷെ സർക്കാർ പെർമിറ്റ് പുതുക്കി നൽകിയില്ല എന്നു സങ്കൽപ്പിക്കുക.അങ്ങനെ വന്നാൽ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്താൽ നടപ്പിലാക്കാനുള്ളതാണ് ഗുണ്ടാ നിയമം.അല്ലാതെ മയക്കുമരുന്നും മാങ്ങാത്തൊലിയും ഒന്നുമല്ല..!

മൂന്നാമതായി, ദ്വീപിലെ ജനങ്ങൾ ഇതുവരെ ഏറ്റെടുത്ത് നടത്തിപ്പോന്ന ചെറുകിട ജോലികളുടെ കോൺട്രാക്റ്റുകൾ ഒന്നിച്ചാക്കി കോടികളുടെ ക്വട്ടേഷൻ നൽകുന്ന പുതിയൊരു നയം ഇതോടൊപ്പം തുടക്കമിടാൻ പോകുന്നു.അതായത്, ദ്വീപിലെ വികസനപ്രവർത്തനങ്ങൾ ഇനിമുതൽ കോടിപതികളായ ആളുകൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ.കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ BJP യുടെ കോർപറേറ്റ് സുഹൃത്തുക്കൾ ആയിരിക്കും ഇനിമുതൽ സർക്കാർ പദ്ധതികളുടെ നടത്തിപ്പുകാർ.ദ്വീപിലെ കോൺട്രാക്ടർമാരും തൊഴിലാളികളും കുത്തുപാളയെടുക്കണം എന്നർഥം..!

മാറ്റിപ്പാർപ്പിക്കാനും അഡ്മിനിസ്ട്രേഷന് അധികാരമുണ്ട്.അതായത് ദ്വീപുകാർക്ക് ദ്വീപുകൾതന്നെ വേണമെന്ന് ശഠിച്ചാൽ മനുഷ്യവാസമില്ലാത്ത 26 ദ്വീപുകൾ ആയിരിക്കാം അവർക്ക് ലഭിക്കാൻ പോകുന്നത്.ഈ ദ്വീപുകളിൽ മിക്കവയിലും കുടിവെള്ളം, കറൻ്റ് പോലുള്ളവ ലഭ്യമല്ല.അഞ്ചും ആറും മണിക്കുറുകൾ ബോട്ടിൽ മാത്രം സഞ്ചരിച്ചെത്തുന്ന, കപ്പലുകൾക്ക് അടുക്കാൻ കഴിയാത്ത ദ്വീപുകളും ഇക്കൂട്ടത്തിലുണ്ട്.ഇത്രയുംകാലം ഇവിടെ ആരും താമസിക്കാതിരുന്നതിൻ്റെ ഈ കാരണങ്ങളൊന്നും മാറ്റിപ്പാർപ്പിക്കുമ്പോൾ ബാധകമാവണം എന്നില്ല..!

ചുരുക്കത്തിൽ ഇസ്രായേൽ മാതൃകയിൽ, ഒരു ജനതയെ സഹസ്രാബ്ദങ്ങളായി അവർ താമസിച്ചുവന്ന ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കാനും സാമ്പത്തികമായി അവരുടെ നട്ടെല്ലൊടിക്കാനും എതിർത്താൽ ഭീകരവാദിയാക്കാനുമാണ് ഖോഡ പട്ടേൽ ചുട്ടെടുത്ത നിയമത്തിലൂടെ വഴിയൊരുക്കാൻ പോകുന്നത്.

ലക്ഷദ്വീപിലെ ഫാഷിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുക്കേണ്ടത് നമ്മുടെ കൂടി ആവിശ്യകഥയാണ്.അടിമുടി കാവി വൽക്കരിക്കാനുള്ള
സംഘ്പരിവാറിന്റെ ലക്ഷദ്വീപിലെ ഫാഷിസ്റ്റ് ഭരണകൂടഭീകരതയെ ലോകത്തിന്റെ ഏത് കോണിലായാലും അവിടെ നിന്ന് കൊണ്ട് നമ്മൾ /നിങ്ങൾ ഓരോരുത്തരും
ചെറുക്കേണ്ടതുണ്ട്.ലക്ഷദ്വീപിലെ ജനങ്ങൾക്ക് എല്ലാവിധ ഐക്യദാർഢ്യവും നൽകേണ്ടതുണ്ട്…!

ഫാസ്സിസ്റ്റ് നിയമങ്ങളെ പൊളിച്ചടുക്കണം.നമ്മൾ മനുഷ്യന്മാർ ലക്ഷദ്വീപിന് വേണ്ടി സംസാരിക്കണം.

സ്നേഹിക്കാൻ മാത്രമറിയുന്ന നാടിനൊപ്പം.!

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.