കണിയാമ്പറ്റ പഞ്ചായത്തിലെ കരണി, കല്ലഞ്ചിറ ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 11.30നാണ് കരണിയിൽ പുലിയെ കണ്ടതായി പറയുന്നത്. തുടർന്ന് കല്ലഞ്ചിറ ഭാഗത്തും പുലിയെ കണ്ടതായ് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് പോലീസും വനപാലകരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലി തന്നെയാണോ ഇറങ്ങിയതെന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.എങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പച്ചിലക്കാട് – മീനങ്ങാടി റോഡിൽ കരണി പെട്രോൾ പമ്പിന് സമീപം പുലി റോഡ് മുറിച്ചു കടക്കുന്നത് കണ്ടതായി ബൈക്ക് യാത്രികർ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച കമ്പളക്കാട് വണ്ടിയാമ്പറ്റയിലും പുലിയെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു.