ഇന്ന് പുകയില വിരുദ്ധ ദിനം.

പുകയില ഉത്പന്നങ്ങളിൽ താരമായ സിഗരറ്റ് വ്യവസായ മേഖലയിൽ ഇന്ത്യയിൽ കുറച്ച് വർഷങ്ങളായി പുകച്ചിലാണ്. പുകയിലവിരുദ്ധ ദിനാചരണവും വ്യാപാരവും പരസ്യവും നിയന്ത്രിക്കുന്നതിനുള്ള നടപടികളും സിഗരറ്റ്, ബീഡി വിൽപ്പന കുറച്ചിട്ടുണ്ടെന്നാണ് കണക്ക്. 1981-’82ൽ രാജ്യത്തെ മൊത്തം പുകയില ഉത്പന്നങ്ങളുടെ ഉപഭോഗത്തിൽ ഏകദേശം 21 ശതമാനമായിരുന്നു സിഗരറ്റിന്റെ (നിയമപരമായിട്ടുള്ള) വിഹിതം. ഇപ്പോഴിത് ഒൻപത് ശതമാനത്തോളമായി. അതേസമയം, ആഗോള ശരാശരി 90 ശതമാനമാണ്.

സിഗരറ്റുകളുടെ വിൽപ്പനയിൽ 10 ശതമാനത്തിനടുത്ത് ഇടിവാണ് 2020-ൽ ഉണ്ടായിട്ടുള്ളത്. ഭീമമായ നികുതിയും കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായിട്ടുള്ള അടച്ചിടൽ നടപടികളുമാണ് ഇതിനുകാരണം. ഇതിനുമുമ്പ്‌ വിൽപ്പന വലിയ തോതിൽ കുറഞ്ഞത് 2015-ലാണ്, 8.2 ശതമാനം.

വർഷം വിൽപ്പന (സിഗരറ്റ് കുറ്റികളുടെ എണ്ണം കോടിയിൽ)

2015 8810

2016 8490

2017 8130

2018 8250

2019 8170

2020 7350

അതേസമയം, അനധികൃത സിഗരറ്റ്‌ വിൽപ്പനയിൽ വലിയ വർധനയാണ്. മാർക്കറ്റ് റിസർച്ച് ഏജൻസിയായ ‘യൂറോമോണിറ്റർ ഇന്റർനാഷണൽ’ തയ്യാറാക്കിയ വ്യാജ സിഗരറ്റ് വിൽപ്പന കൂടുതലുള്ള രാജ്യങ്ങളുടെ റാങ്കിങ്ങിൽ നാലാമതാണ് ഇന്ത്യ. 2010-’11 മുതൽ 2019-’20 വരെ സിഗററ്റ് വിൽപ്പന 20 ശതമാനം കുറഞ്ഞപ്പോൾ അനധികൃത വിൽപ്പന 36 ശതമാനം വർധിച്ചു. ഇതുമൂലം പ്രതിവർഷം 15,000 കോടിയുടെ നികുതി നഷ്ടമുണ്ട്‌.

വിവേചനപരമായിട്ടുള്ള നികുതിയും നിയന്ത്രണങ്ങളും വ്യവസായത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ഐ.ടി.
സി. അടക്കമുള്ള കമ്പനികൾ പറയുന്നു. 2016-’17 മുതൽ സിഗരറ്റിനുമേലുള്ള നികുതി 40 ശതമാനത്തോളം വർധിച്ചു. നിലവിൽ 64 ശതമാനം എക്‌സൈസ് നികുതിയും 28 ശതമാനം ജി.എസ്.ടി.യും അഞ്ച് ശതമാനം സെസുമുണ്ട്. ലോകത്ത് ഏറ്റവും ഉയർന്ന നികുതിയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
കേരളത്തിലും വിൽപ്പന താഴേക്ക്

കേരളത്തിൽ അഞ്ചുവർഷംകൊണ്ട് വിൽപ്പനയിൽ 25-30 ശതമാനത്തിനടുത്ത് ഇടിവാണുണ്ടായത്. ബീഡിക്കും ആവശ്യക്കാർ കുറയുന്നതായി കണ്ണൂർ ആസ്ഥാനമായ കേരള ദിനേശ് ബീഡിക്കമ്പനി ചെയർമാൻ എം.കെ. ദിനേഷ് ബാബു പറയുന്നു. 1990 കാലഘട്ടത്തിൽ വർഷം 1200 കോടി ദിനേശ് ബീഡി ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇപ്പോൾ 64 കോടിമാത്രം.

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.

‘ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ

ഡോക്ടർക്കുള്ള വെട്ട് മന്ത്രിക്കും ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു;കുറ്റബോധമില്ലാതെ പ്രതി

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ കുറ്റബോധമില്ലാതെ പ്രതി സനൂപ്. ഡോക്ടര്‍ക്കുള്ള വെട്ട് വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക്

ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി

കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ്

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.