35 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം എസ്ഡിഎം എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ പി.ആർ ഗിരിനാഥൻ ഇന്ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നു.1986ൽ എസ്കെഎംജെ യു.പി സ്കൂൾ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഉപജില്ലാ ജില്ലാ കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ മികച്ച സംഘാടകനായി ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. 30 വർഷത്തിലധികം അധ്യാപകനായും 4 വർഷക്കാലം പ്രധാന അധ്യാപകനായും സേവനം അനുഷ്ഠിച്ച അദ്ദേഹം സ്കൂൾ അക്കാദമിക ഭൗതീക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ജൂനിയർ റെഡ്ക്രോസ് ജില്ലാ സെക്രട്ടറി, മുൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ, വയനാട് ജില്ലാ ചെസ് അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവൃത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് അംഗമാണ്
മുണ്ടേരി ജി വി എച്ച് എസ് എസ് അധ്യാപിക പികെ സൗദാമിനിയാണ് ഭാര്യ. മകൻ അശ്വിൻ ജർമ്മനിയിൽ ഉപരിപഠനം നടത്തുന്നു. മകൾ ആദിത്യ കമ്പ്യൂട്ടർ സയൻസ് പിജി വിദ്യാർത്ഥിനിയാണ്.

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത