തിരുനെല്ലി ഫേസ് വാല്യൂ റിസോര്‍ട്ടില്‍ മെയ് 29 വരെ ജോലി ചെയ്ത വ്യക്തി, മെയ് 30 വരെ ബീനാച്ചി എ.എന്‍ മോട്ടോര്‍സിലും കമ്പളക്കാട് എം.കെ സ്റ്റോഴ്‌സിലും ജോലി ചെയ്ത വ്യക്തികള്‍, അമ്പലവയ തോമാട്ടുചാല്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കില്‍ മെയ് 28 വരെ ജോലി ചെയ്ത വ്യക്തി എന്നിവര്‍ പോസിറ്റീവായിട്ടുണ്ട്.
കൊഴുനിലം കൊഴുവാക്കുന്നു കോളനി, മാനന്തവാടി പണിയാര്‍ അഡ്വന്‍കുന്നു കോളനി, നൂല്‍പ്പുംപാച്ചാടി കോളനി, കരടിപ്പാറ പമ്പാല കോളനി, അപ്പപ്പാറ ഗുണ്ഡികപ്പറമ്പ് കോളനി, മാനന്തവാടി മക്കിമല കോളനി, പയ്യമ്പല്ലി കോളനി, പ്രിയദര്‍ശിനി കോളനി സുഗന്ധഗിരി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.