ഡെപ്യൂട്ടി കലക്ടര്‍ (റവന്യൂ റിക്കവറി) സി.എം. വിജയലക്ഷ്മി 36 വര്‍ഷത്തെ സേവനത്തിനു ശേഷം തിങ്കളാഴ്ച സര്‍വീസില്‍ നിന്നു വിരമിച്ചു. 1985 ല്‍ റവന്യൂ വകുപ്പില്‍ വയനാട് ജില്ലയില്‍ സര്‍വീസില്‍ പ്രവേശിച്ചു. 2012 ല്‍ സീനിയര്‍ സൂപ്രണ്ട്, 2015 മുതല്‍ വയനാട്, കോഴിക്കോട് ജില്ലകല്‍ ഡെപ്യൂട്ടി കലക്ടര്‍ എന്നീ പദവികള്‍ വഹിച്ചു. ഇരുപത്തിയെട്ടര വര്‍ഷവും ജില്ലയില്‍ തന്നെയായിരുന്നു സേവനം. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയാണ്. മുട്ടില്‍ പാറക്കലിലാണ് താമസം. റിട്ട. തഹസില്‍ദാര്‍ എം.എം. ശശീധരനാണ് ഭര്‍ത്താവ്. മക്കള്‍: നിതാന്ത് (ബാംഗ്ലൂര്‍), നീരജ (ബാംഗ്ലൂര്‍).

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23