കേരളത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രണ്ടാം ഘട്ട കോവിഡ് അതിതീവ്ര വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആദിവാസി മേഖലകളിൽ വാക്സിനേഷൻ നടപ്പാക്കാനുള്ള അടിയന്തിന്തിര ഇടപെടൽ വേണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.അതിജീവനവും അടിസ്ഥാന സൗകര്യങ്ങളും വരെ വലിയ പ്രതിസന്ധിയായി നിൽക്കുന്ന ആദിവാസികൾക്കിടയിൽ പോഷകാഹാര കുറവുകളും പകർച്ചവ്യാധികളും സാധാരണമാണ്. കേരളത്തിലെ ഗോത്രവർഗങ്ങളുടെ ആരോഗ്യമേഖലയുടെ വികസനത്തിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി യാതൊരു പദ്ധതിയും നടപ്പിലാക്കാൻ നാളിതുവരെയായി ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നത് കൂടി കണക്കിലെടുത്താൽ ആദിവാസി വിഭാഗങ്ങളുടെ വംശപരമ്പരകളെ ഈ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച് നിർത്തുന്നതിൽ ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ട്. എന്നാൽ വേണ്ടവിധം സാങ്കേതിക വിദ്യ ലഭ്യമല്ലാത്തതും സാങ്കേതിക വിജ്ഞാനത്തിൻ്റെ കുറവും മൂലം ഇത്തരം ആദിവാസി ആവാസ കേന്ദ്രങ്ങളിൽ വാക്സിനുകൾക്കുള്ള രജിസ്ട്രേഷൻ ഇവർക്ക് സ്വയം നിർവഹിക്കാൻ കഴിയാതെ പോകുന്നുണ്ട്. ലോക്ഡൗൺ സമയത്ത് വാഹനങ്ങൾ ഇല്ലാത്തത് മൂലം അടിസ്ഥാന സൗകര്യങ്ങൾക്ക് വരെ ബുദ്ധിമുട്ടുന്ന ആദിവാസികളെ പ്രത്യേകമായി പരിഗണിച്ച് എല്ലാ ഊര് കേന്ദ്രങ്ങളിലും രജിസ്ട്രേഷന്റെ സാങ്കേതികത്വങ്ങൾ ഒഴിവാക്കി ഉടനടി വാക്സിനുകൾ നൽകുന്നതിനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. പ്രസ്തുത ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ജില്ലാ കളക്ടർ, ജില്ലയിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർമാർ, ഐ.ടി.ഡി.പി ഓഫിസർ എന്നിവർക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രെസിഡന്റ് ഹിശാമുദ്ധീൻ പുലിക്കോടൻ കത്തയച്ചു.

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23