പൊഴുതന സേട്ടുക്കുന്ന് സ്വദേശി മൂങ്ങനാണിക്കല്‍ ലിനു (24) ആണ് മരിച്ചത്. അജ്ഞാത വാഹനം ഇടിച്ചിട്ട വൈദ്യുതി പോസ്റ്റിലെ കമ്പികളില്‍ കുടുങ്ങി ലിനു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.ബൈക്കില്‍ കൂടെയുണ്ടായിരുന്ന ലിനുവിന്റെ പിതാവ് ബെന്നിയെ പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.
മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന