തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൌണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. പ്രഭാത സായാഹ്‌ന നടത്തത്തിന് ഇന്ന് മുതല്‍ അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ച് രാവിലെ 5 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 9 വരെയുമാണ് നടത്തത്തിന് അനുമതി. സര്‍ക്കാര്‍ ഓഫീസുകള്‍ ഏഴാം തീയതി മുതല്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയാവും ഇന്ന് സംസ്ഥാനത്ത് തുടങ്ങും. 14 ജില്ലകളിലെ 79 ക്യാമ്പുകളിലായി 26000 അധ്യാപകര്‍ പങ്കെടുക്കും.
ഒന്ന് മുതല്‍ രാവിലെ 8 മണി വരെയാണ് മൊത്തവ്യാപാര കടകള്‍ക്കും 8 മുതല്‍ 12 വരെ ചില്ലറ വ്യപാര കടകള്‍ക്കും അനുമതിയുണ്ട്ഒരു കടയില്‍ പരമാവധി 3 തൊഴിലാളികള്‍ക്ക് മാത്രമേ ജോലി ചെയ്യാനാകൂ.
ആളുകളെ മാര്‍ക്കറ്റുകളിലേക്ക് ഒരു വഴിയിലൂടെ മാത്രമെ പ്രവേശിപ്പിക്കൂ. മാര്‍ക്കറ്റിലെ മീന്‍, ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ മാത്രമേ തുറക്കാവൂ. നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ഇന്ന് മുതല്‍ തുറക്കും. 5 ആഴ്ചയായി അടച്ചിട്ടിരുന്ന മാര്‍ക്കറ്റ് തുറക്കാതേ വന്നതോടെ പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ രംഗത്ത് എത്തിയിരുന്നു.