ലോക്ഡൗണില്‍ ഇളവുകള്‍; ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി.

പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതല്‍ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു.ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യമായ സര്‍ക്കാര്‍ ജീവനക്കാര്‍, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ എന്നിവര്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്. 2021 ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.

പരിശീലനത്തില്‍ പങ്കെടുക്കുന്ന പോലീസ് ട്രെയിനികള്‍, സാമൂഹ്യസന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ഐഎംഡിയുടെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി വാട്ടര്‍ മെട്രോ ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷന്‍ ഫ്രണ്ട് ലൈന്‍ തൊഴിലാളികളായി പരിഗണിക്കും. പഠനാവശ്യങ്ങള്‍ക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്ക് നല്‍കിയ വാക്സിനേഷന്‍ ഇളവുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും നല്‍കും. നാല്പതു വയസ്സിന് മുകളിലുള്ളവര്‍ക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്സിന്‍ നല്‍കും. ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ സ്ഥാപനത്തിന്റെ ഉടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ഉപഭോക്താക്കള്‍ക്കൊപ്പം കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും മറ്റുള്ളവര്‍ സത്യവാങ്മൂലവും കരുതണം. പുതിയ ജോലിയില്‍ പ്രവേശിക്കുന്നവര്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകള്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം. പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണും നിര്‍ദേശത്തില്‍ പറയുന്നു.

ഫെസിലിറ്റേറ്റര്‍ നിയമനം

ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക

വിള പരിപാലന സംവിധാനങ്ങള്‍ക്ക് ധനസഹായം

ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ പരിപാലന – വിപണന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു. പഴം, പച്ചക്കറികള്‍, പുഷ്പങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ വിളവെടുപ്പാനന്തര പരിപാലനം, വിപണന അടിസ്ഥാന

12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം

മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

ഒക്ടോബര്‍ 9, 10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു. പനമരം ഗവ. ഹയര്‍ സെക്കൻഡറി

ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.

ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന്

ശബരിമല സ്വർണ്ണപ്പാളി വിവാദം ബ്ലാക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി:ശബരിമലയിലെ സ്വർണ്ണപ്പാളികൾ കാണാതായ സംഭവം “കല്ലും മുള്ളും അയ്യപ്പന് സ്വർണ്ണവും പണവും പിണറായിക്ക് ”എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ ബ്ലാക് മാർച്ച് സംഘടിപ്പിച്ചു.ശബരിമലയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.