തൻറെ പേരിൽ മറ്റൊരു സ്ത്രീയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു: പരാതിയുമായി ചലച്ചിത്രതാരം രമ്യാ സന്തോഷ്.

വ്യജ വീഡിയോയ്‍ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ്. തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയ്‍ക്ക് എതിരെ പരാതി നല്‍കിയതായി രമ്യാ സുരേഷ് ലൈവില്‍ എത്തി അറിയിക്കുകയായിരുന്നു.

തന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന സ്‍ത്രീയുടെതാണ് വീഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോരാടുമെന്നും അറിയിച്ചു.

എന്നെ പരിചയമുള്ള ഒരാൾ ആണ് ഈ വീഡിയെ കുറിച്ച് അറിയിച്ചത്. ഫോട്ടോയും വീഡിയോയും എന്റെ ഫോണിലേക്ക് അയച്ചു തരികയായിരുന്നു. ഫേസ്‍ബുക്കിലുള്ള എന്റെ രണ്ട് ഫോട്ടോയും വേറൊരു വീഡിയോയുമായിരുന്നു അതില്‍ ഉണ്ടായിരുന്നു. ഫോട്ടോയിലെ ആള്‍ എന്നെപ്പോലെ തന്നെയായിരുന്നു. വീഡിയോയിലെ സ്‍ത്രീയും അതുപോലെ തന്നെ. ഉടൻതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും രമ്യാ സുരേഷ് പറഞ്ഞു.

അവര്‍ പറഞ്ഞത് അനുസരിച്ച് ആലപ്പുഴ എസ് പി ഓഫീസില്‍ ചെന്ന് പരാതി കൊടുത്തു. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ അറിയിച്ചു. നമുക്ക് ധൈര്യവും സമാധാനവും നൽകുന്ന വാക്കുകളാണ് സൈബർസെല്ലിലെ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞത്. പക്ഷേ, ഈ വിഡിയോ എത്രത്തോളം പേർ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവർ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാർഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവർക്കും ഇല്ലെ കുടുംബം.

നമ്മുടേതല്ലാത്തൊരു വിഡിയോ സാമ്യം തോന്നിയതിന്റെ പേരിൽ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം ഉണ്ടാക്കുന്നതാണ്. സത്യത്തിൽ ഞാനിപ്പോൾ തകർന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂർണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരു ചെറിയ കാര്യത്തിൽ വിഷമം വരുന്ന ആളാണ് ഞാൻ.

സിനിമയിൽ വരുന്നതിനു മുമ്പ് പാട്ടുപാടുന്ന എന്റെ വിഡിയോ വൈറലായപ്പോൾ തകർന്നുപോയിട്ടുണ്ട്. അന്നൊക്കെ എന്നെ പിന്തുണച്ച് ധൈര്യം തന്ന ഒരുപാട് പേരുണ്ട്. എന്റെ ഭർത്താവ് ഗൾഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ തയാറുള്ള വ്യക്തി അല്ല ഞാൻ. അത് ആദ്യം മനസിലാക്കണം. എനിക്ക് മെസേജ് അയയ്ക്കുകയും എന്നെ വേണ്ടാത്ത രീതിയിലും കാണുന്നവരും അത് മാറ്റിവയ്ക്കണം. അതെന്റെ എളിയ അപേക്ഷയാണ്. എല്ലാവരെയും ഒരേകണ്ണിലൂടെ കാണാൻ ശ്രമിക്കരുത്. സിനിമയെ പ്രൊഫഷനായി കാണുകയും, അന്തസായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് ഉണ്ടെന്നും രമ്യാ സുരേഷ് പറഞ്ഞു.

ഫെസിലിറ്റേറ്റര്‍ നിയമനം

ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക

വിള പരിപാലന സംവിധാനങ്ങള്‍ക്ക് ധനസഹായം

ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ പരിപാലന – വിപണന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു. പഴം, പച്ചക്കറികള്‍, പുഷ്പങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ വിളവെടുപ്പാനന്തര പരിപാലനം, വിപണന അടിസ്ഥാന

12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം

മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

ഒക്ടോബര്‍ 9, 10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു. പനമരം ഗവ. ഹയര്‍ സെക്കൻഡറി

ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.

ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന്

ശബരിമല സ്വർണ്ണപ്പാളി വിവാദം ബ്ലാക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി:ശബരിമലയിലെ സ്വർണ്ണപ്പാളികൾ കാണാതായ സംഭവം “കല്ലും മുള്ളും അയ്യപ്പന് സ്വർണ്ണവും പണവും പിണറായിക്ക് ”എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ ബ്ലാക് മാർച്ച് സംഘടിപ്പിച്ചു.ശബരിമലയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.