വെണ്ണിയോട് : കേന്ദ്രസർക്കാർ ലക്ഷദ്വീപ് ജനതയോട് നീതി പുലർത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ലക്ഷദ്വീപിനെ കാവി വൽക്കരിക്കാനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽലിന്റെ ഇടപെടലിൽ അവസാനിപ്പിക്കുകയെന്ന മുദ്രാവാക്യവുമായി ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് എൽഡിഎഫ് വെണ്ണിയോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ പോസ്റ്റ് ഓഫീസിന് മുമ്പിൽ ഐക്യദാർഢ്യ സമരം നടത്തി. സിപിഐഎം കൽപ്പറ്റ ഏരിയാകമ്മിറ്റി അംഗം വി.എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൽജെഡി കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ എസ് അധ്യക്ഷത വഹിച്ചു. സിപിഐഎം വെണ്ണിയോട് ലോക്കൽ സെക്രട്ടറി വി.ജെ ജോസ് സ്വാഗതവും കോട്ടത്തറ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ആന്റണി വർക്കി നന്ദിയും പറഞ്ഞു.

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും