ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് മാനന്തവാടി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സമരം സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.വി.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി.വി.കെ.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ എന്‍.സി.പി ജില്ല പ്രസിഡണ്ട് എം.ബി അനില്‍ മാസ്റ്റര്‍, സി.പി.ഐ.എരിയ സെക്രട്ടറി.എം.റെജിഷ്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ് എന്‍.യു.ജോണ്‍ എല്‍.ജെ .ഡി.നേതാവ്.ജയചന്ദ്രന്‍, കെ.ടി.വിനു, അബ്ദ്ദുള്‍ ആസിഫ് തുടങ്ങിയവര്‍ സംസാരിച്ചു

കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം
പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ് ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)