കാവുംമന്ദം: കാവുംമന്ദം സമന്വയ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി “ഭൂമിക്കായി ഒരാൾ ഒരു മരം ” എന്ന മുദ്രാവാക്യവുമായി കാവുംമന്ദം ടൗണിൽ സൗജന്യ വൃക്ഷതൈ വിതരണം ചെയ്തു.പ്രസിഡന്റ് കെ.റെജിലാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി ജോസ് മാത്യു, ശ്രീജിഷ്, കെ.ടി ജിജേഷ്, ശിവപ്രസാദ്, വിനോദ് മാത്യു ,ടി.ജെ മാഴ്സ്, ജോജിൻ ടി ജോയി ,ജെയ്സൺ ടി.ഡി എന്നിവർ നേതൃത്വം നൽകി

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്