വെണ്ണിയോട് : കോട്ടത്തറ ഗ്രാമപഞ്ചായത്ത് മുൻ ഭരണ സമിതി വയോജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി 2020- 2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുകയും മുൻ സമിതിയുടെ കാലത്ത് ടെണ്ടർചെയ്യുകയും ചെയ്ത് ഗുണ ദോക്താക്കളെ തെരഞ്ഞെടുത്തതുമാണ്.
എന്നാൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും വയോജനങ്ങൾക്കുള്ള കട്ടിലിൽ വിതരണം ചെയ്യാതെ രണ്ട് കമ്മ്യൂണിറ്റി ഹാളുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം ഉദ്ഘാടനം നടത്തി വിതരണം ചെയ്യാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞു അർഹരായ വയോജനങ്ങളിൽ പലരും ഇപ്പോൾ തറയിലാണ് പാ വിരിച്ചാണ് കിടന്നുറങ്ങുന്നത്.കാലവർഷം വരാൻ പോകുകയാണ് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടുന്നു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്