കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എടവക പഞ്ചായത് വാര്‍ഡ് 4 ല്‍ മെയ് 23 നും 24 നും നടന്ന വ്യത്യസ്തങ്ങളായ രണ്ടു പൊതു ചടങ്ങുകളുമായി ബന്ധപ്പെട്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുല്‍പള്ളി വീരാടി കോളനി, വള്ളുവടി കല്ലൂര്‍ കുന്നു കോളനി, മൂപ്പൈനാട് മാന്‍കുന്നു കോളനി, പുല്‍പ്പള്ളി അച്ചനെല്ലി കോളനി, അമ്പലവയല്‍ വാലാശ്ശേരി കോളനി, വെള്ളമുണ്ട കല്ലംവെട്ടി കോളനി, ചാമുണ്ടം കോളനി എന്നിവിടങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. മീനങ്ങാടി മില്‍മ സൊസൈറ്റിയില്‍ ജൂണ്‍ 3 വരെ ജോലി ചെയ്തു വ്യക്തി, മീനങ്ങാടി ജയാ എസ്‌റ്റേറ്റില്‍ 2 വരെ ജോലി ചെയ്ത വ്യക്തി, പുല്‍പ്പള്ളി ശോഭ ടെക്സ്റ്റില്‍സില്‍ 4 വരെ ജോലി ചെയ്ത വ്യക്തി, കല്‍പ്പറ്റ കിങ്‌സ് ഇലക്ട്രോണിക്‌സില്‍ 2 വരെ ജോലി ചെയ്ത വ്യക്തി, മൂപ്പൈനാട് സെന്റ് ജോസഫ് ചര്‍ച്ച് എസ്‌റ്റേറ്റില്‍ 1 വരെ ജോലി ചെയ്ത വ്യക്തി എന്നിവര്‍ പോസിറ്റീവാണ്. സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്