മരങ്ങൾ പ്രകൃതിയുടെ ശ്വാസകോശങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പൗരന്റെയും ബാധ്യതയാണെന്നും മാനന്തവാടി തഹസിൽദാർ സുരേഷ് ചന്ദ്രബോസ് അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാനന്തവാടി താലൂക്കിലെ തൃശ്ശിലേരി വില്ലേജ് ഓഫീസ് പരിസരത്ത് ഫല വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം നമ്മെ ഓർമ്മപ്പെടുത്തുന്ന താണ് ഇത്തരം ദിനാചരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ സുജിത് ജോസി, വില്ലേജ് ഓഫീസർ കെ.കെ. ബഷീർ എന്നിവർ സംബന്ധിച്ചു. വില്ലേജ് ജീവനക്കാരായ രാജേഷ് കുമാർ എസ്. തയ്യത്ത്, രാഗിൻ, ആശാ ദേവി തുടങ്ങിയവർ നേതൃത്വം നൽകി.