ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഡി വൈ എ എഫ് ഐ പടിഞ്ഞാറത്തറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടിൽ മേഖല തല ഉദ്ഘാടനം പാണ്ടംകോട് യൂണിറ്റിൽ ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജെറീഷ് നിർവഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗവും മേഖലാ സെക്രട്ടറിയുമായ ജിജിത്ത്.സി.പോൾ, മേഖലാ ട്രഷറർ സ : അനീഷ്.പി.ആർ,എസ്എഫ്ഐ ലോക്കൽ സെക്രട്ടറി ആദിത്യൻ ജോർജ്, യൂണിറ്റ് പ്രസിഡൻ്റ് ഗോപിജ, ജസ്ന , സജീർ ,ബിന്ദു പീറ്റർ, രതീഷ്, അക്ഷയ്, തുടങ്ങിയവർ പങ്കെടുത്തു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്