മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും, പരിസ്ഥിതി ദിനാഘോഷത്തിന്റെയും ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ നടപ്പിലാക്കുന്ന ക്ലീന്‍ കല്‍പ്പറ്റ ശുചീകരണ യജ്ഞത്തിന് തുടക്കമായി. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദ്വിദിന ശുചീകരണ യജ്ഞത്തിന്റെ ആദ്യ ദിനത്തില്‍ കല്‍പ്പറ്റ ടൗണ്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷന്‍ മുതല്‍ കൈനാട്ടി വരെ നടന്ന ശുചീകരണത്തില്‍ കൗണ്‍സിലര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ഭാഗമായി. രണ്ടാം ദിനമായ നാളെ നഗരസഭയിലെ വാര്‍ഡ് തലത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡിലും വൃക്ഷത്തൈ നടലും നടന്നു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്