തോൽപ്പെട്ടി :തോൽപ്പെട്ടി, അരണപ്പാറ പ്രദേശങ്ങളിൽ ഭീതി വിതക്കുന്ന കാട്ടാന പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവിശ്യ പെട്ട് യു.ഡി.വൈ.എഫ് നേതാക്കൾ വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡനുമായി ചർച്ച നടത്തി.ഒരു മാസത്തിനിടെ നിരവധി നാശ നഷ്ടങ്ങൾ ആണ് ആന ഉണ്ടാക്കിയത്.ആനയെ മയക്കുവെടി വെച്ച് പിടികൂടി നാട് കടത്തണമെന്ന് യോഗത്തിൽ നേതാക്കൾ ആവിശ്യപെട്ടു. പ്രശ്നത്തിന് അതിവേഗം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരം അടക്കമുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ചർച്ചയിൽ കാവൽ നിർത്തുന്നതുൾപ്പടെ ഉള്ള പ്രതിരോധ നടപടികൾ കൈകൊള്ളാമെന്നു അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ ഗഫൂർ ഉറപ്പ് നൽകി. യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീർ അരണപ്പാറ, യൂത്ത് ലീഗ് നേതാവ് ഷഫീർ തോൽപ്പെട്ടി, അജ്നാസ് പിലാക്കണ്ടി, ഷുഹൈബ് തോൽപ്പെട്ടി, ശിഹാബ് തോൽപ്പെട്ടി എന്നിവർ പങ്കെടുത്തു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്