കൽപ്പറ്റ:ഭൂമിക്കായി ചാർത്താം പച്ചപ്പിൻ്റെ മുഖാവരണം
എന്ന മുദ്രാവാക്യത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിന ക്യാമ്പയിനുകളുടെ ജില്ലാതല ഉദ്ഘാടനം പ്രശസ്ത സിനിമാ താരം അബൂസലീം കൽപ്പറ്റയിൽ നിർവ്വഹിച്ചു.
എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി.എസ് എഫ് ഐ മുൻ ജില്ലാസെക്രട്ടറിയായിരുന്ന പി ജെ ജോയ് സമാരക ഗ്രന്ഥശാല പരിസരത്ത് വൃക്ഷതൈ നട്ടുകൊണ്ടാണ് ജില്ലാതല ഉദ്ഘാടനം നടന്നത്.
എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ ആർ അവിഷിത്ത് ജില്ലാ കമ്മറ്റി അംഗങ്ങളായ അശ്വിൻഹാഷ്മി, സാന്ദ്രാ രവീന്ദ്രൻ, കെ ആർ ആര്യ, കൽപ്പറ്റ സൗത്ത് ലോക്കൽ സെക്രട്ടറി ഹിമ പി ജോയ് എന്നിവർ പങ്കെടുത്തു.എസ് എഫ് ഐ ഏരിയാ, ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഓൺലൈൻ പരിപാടികളും നടന്നു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.