കൽപ്പറ്റ :പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് “നമുക്കൊരുക്കാം അവർ പഠിക്കട്ടെ” എന്ന സന്ദേശമുയർത്തി എസ് എഫ് ഐ യുടെ നേതൃത്വത്തിൽ പഠനോപകരണ വണ്ടികൾ യാത്ര തുടങ്ങി. ലോക്ക് ഡൗൺ മൂലം പ്രയാസം നേരിടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വീടുകളിൽ നേരിട്ടെത്തിച്ച് നൽകുക എന്ന ഉദ്ധേശത്തോടു കൂടെയാണ് എസ് എഫ് ഐ ജില്ലയിലെ ആറ് ഏരിയാ കമ്മറ്റികളിൽ പഠനോപകരണ വണ്ടികൾ സജീകരിച്ചത്. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലൂടെ പഠനോപകരണ വണ്ടി പര്യടനം നടത്തി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ നേരിട്ടെത്തിക്കും.
മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ പഠനോപകരണ വണ്ടി ഒ ആർ കേളു എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. എസ് എഫ് ഐ ഏരിയാ പ്രസിഡൻ്റ് സ്റ്റാലിൻ ജോഷി അധ്യക്ഷനായി,എസ് എഫ് ഐ ഏരിയാ സെക്രട്ടറി ജോയൽ ജോസഫ്, സി പി ഐ എം ഏരിയാ സെക്രട്ടറി എം രജീഷ് എന്നിവർ പങ്കെടുത്തു.
കൽപ്പറ്റ ഏരിയാ കമ്മറ്റിയുടെ പഠനോപകരണ വണ്ടി എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്തു. ഏരിയാ പ്രസിഡൻ്റ് സാന്ദ്രാ രവീന്ദ്രൻ അധ്യക്ഷയായി
എസ് എഫ് ഐ ജില്ലാ പ്രസിഡൻറ് അജ്നാസ് അഹമ്മദ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ ആർ അവിഷത്ത്, ഏരിയാ സെക്രട്ടറി അശ്വിൻ ഹാഷ്മി, അഥീന ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
പനമരം ഏരിയാ കമ്മറ്റിയുടെ പഠനോപകരണ വണ്ടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഫ്ലാഗ് ഓഫ് ചെയ്തു.എസ് എഫ് ഐ ഏരിയാ സെക്രട്ടറി കെ ആർ ഹർഷിൻ, മനു കുഴിവേലി,മുരളിധരൻ എന്നിവർ പങ്കെടുത്തു.
പുൽപ്പള്ളി ഏരിയാ കമ്മറ്റിയുടെ പഠനോപകരണ വണ്ടി എം എസ് സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. എസ്എഫ് ഐ ജില്ലാ ജോ: സെക്രട്ടറി ജിഷ്ണു ഷാജി, ഏരിയാ സെക്രട്ടറി എൽദോസ് മത്തായി എന്നിവർ പങ്കെടുത്തു.
അഞ്ച് ദിവസങ്ങളിലെ പര്യടനം പൂർത്തീകരിച്ച് ജൂൺ 10ന് ക്യാമ്പയിൻ സമാപിക്കും.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.