തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ്. കൊച്ചിയിൽ പെട്രോൾ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസൽ വില 91രൂപ 58 പൈസയായും വർധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ 8 പൈസയും ഡീസലിന് 92 രൂപ 31പൈസയുമായി വില ഉയർന്നു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്