‘ഒരു തുള്ളിയും പാഴാക്കാതെ’ ; കേരളത്തിൽ ഒരു കോടിയിലധികം വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം വരെ 1,00,13186 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്‌സുമാര്‍ ഒരു തുള്ളി പോലും വാക്‌സിന്‍ പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു.

’18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും 5,35,179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്‌’.

‘സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 8,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്. ഇന്ന് 50,000 ഡോസ് കോവാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്’.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറിലാണ് വാക്‌സിന്‍ ആദ്യം എത്തിക്കുന്നത്. റീജിയണല്‍ വാക്‌സിന്‍ സ്‌റ്റോറില്‍ നിന്നും ജില്ലകളിലെ വാക്‌സിന്‍ സ്‌റ്റോറേജിലേക്ക് നല്‍കുന്നു. ജില്ലകളിലെ ജനസംഖ്യ, വാക്‌സിന്റെ ജില്ലകളിലെ ഉപയോഗം, ജില്ലകളില്‍ ഉള്ള വാക്‌സിന്‍ സ്‌റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കോവിഡ് മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടേയും 45 നും 60 നും ഇടയ്ക്കുള്ള അനുബന്ധ രോഗമുള്ളവരുടേയും വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിച്ചു. 18 നും 45 നും ഇടയ്ക്ക് പ്രായമായവരുടെ വാക്‌സിനേഷന്‍ മേയ് മാസത്തില്‍ ആരംഭിച്ചു. വാക്‌സിന്റെ ലഭ്യത കുറവ് കാരണം അനുബന്ധ രോഗമുള്ളവര്‍ക്കാണ് ആദ്യ മുന്‍ഗണന നല്‍കിയത്. 56 വിഭാഗങ്ങളിലുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കി വരുന്നു.

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു. 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം തിരുമാനിച്ചു. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് മറ്റ് ഏജ് ഗ്രൂപ്പുകാരേയും പരിഗണിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.

മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്

ഇൻ്റർനാഷണൽ കരാട്ടെ ടൂർണ്ണമെൻ്റ് നടത്തി

മീനങ്ങാടി : ഒക്കിനാവാ ഷൊറിൻ റ്യൂ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഷിമ കപ്പിനു വേണ്ടിയുള്ള മൂന്നാമത് ഇൻ്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മീനങ്ങാടിയിൽ വച്ച് നടത്തി. വയസ് അടിസ്ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകളിലായിരുന്നു മൽസരങ്ങൾ നടന്നത്. ആൺകുട്ടികൾക്കും

കെ. കെ അബ്രഹാമിന്റെ വീട്ടു പടിക്കൽ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ സൂചന സത്യാഗ്രഹ സമരം

പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ബാങ്ക് കൊള്ളയടിച്ച് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക. ഇരകൾക്ക്

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ഒക്ടോബർ 13 തിങ്കളാഴ്ച്‌ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മൈലാടുംകുന്ന്, പുളിഞ്ഞാൽ വെള്ളമുണ്ട റോഡ്, കല്ലോടി കുഴുപ്പിൽ കവല റോഡ്, എട്ടേനാൽ ഒഴുക്കമൂല

മീനങ്ങാടിയിലും ബത്തേരിയിലും യു ഡി എഫ് പ്രതിഷേധപ്രകടനം നടത്തി

കല്‍പ്പറ്റ: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും, വടകര എം പിയുമായ ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ വയനാട്ടിലെങ്ങും പ്രതിഷേധവുമായി കോണ്‍ഗ്രസ്. ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് : പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തുല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.