“അതിജീവനം” ക്യാമ്പയിന് തുടക്കമിട്ട് ഡിവൈഎഫ്ഐ കണിയാരം മേഖല കമ്മിറ്റി.കോവിഡിൻ്റെ പ്രതിസന്ധി കാലത്ത് വീട്ടിടങ്ങൾ കൃഷിയിടങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണിയാരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ വീടുകളിൽ കൃഷിക്ക് ആവശ്യമായ കപ്പ തണ്ടുകൾ നൽകുന്നത്.കോവിഡ് കാലത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നത് തടയാനും വീടുകൾ സ്വയംപര്യാപ്ത കൈവരിക്കാനുമാണ് ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. കൃഷിക്കാവശ്യമായ കപ്പ തണ്ടിനൊപ്പം വീടുകളിൽ കപ്പയും നൽകി.അതിജീവനം ക്യാമ്പയിന് മാനന്തവാടി ബ്ലോക്ക് പ്രസിഡൻ്റ് അജിത്ത് വർഗ്ഗീസ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം
എ.കെ റൈഷാദ് ,മേഖല സെക്രട്ടറി രതീഷ് രാജൻ, പ്രസിഡൻ്റ് രാഹുൽ പത്മനാഭൻ,സിൽജോ സെബാസ്റ്റ്യൻ, കെ ആർ ഹരിപ്രസാദ്, സന്ദീപ് പി ടി, റിയാസ്, സാബു തോമസ്, അജിത്ത് കുമാർ, വിപിൻ, നികാന്ത്, സനൂപ് വർഗ്ഗീസ്, ദീപു എന്നിവർ നേതൃത്വം നൽകി.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്