കോവിഡ് രോഗബാധ സ്ഥിരീകരിച്ച
വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വേങ്ങപ്പള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചാമുണ്ടം കോളനിയില്‍ പോസിറ്റീവായ വ്യക്തികള്‍ക്ക് കോളനിയില്‍ മുപ്പതില്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ട്. സുല്‍ത്താന്‍ ബത്തേരി കോഓപ്പറേറ്റീവ് ബാങ്കില്‍ ജൂണ്‍ 2 വരെ ജോലി ചെയ്ത വ്യക്തിയും, പുല്‍പ്പള്ളി ശോഭ ടെക്സ്റ്റയില്‍സില്‍ ജൂണ്‍ 4വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. പുഞ്ചവയല്‍ പനമരം സിമന്റ് ഗോഡൗണായ എം.സി ബില്‍ഡിംഗില്‍ ജോലി ചെയ്തു വരുന്ന വ്യക്തികളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇടവക എടച്ചേരി കോളനി, മീനങ്ങാടി നേടിയഞ്ചേരി കോളനി, കൊട്ടിമുണ്ട കോളനി, പനമരം കൂവാമ്മൂല കോളനി, നീര്‍വാരം നെടുംകുന്നു കോളനി, പരിയാരം ഇടപ്പെട്ടിക്കുന്നു കുമരന്‍ കോളനി, വാഴവറ്റ കരിമത്തുവയല്‍ കോളനി, ലക്കിടി പ്രിയദര്‍ശിനി കോളനി, നെന്മേനി കായപ്പുര കോളനി, മാനന്തവാടി വാറടിമൂല കോളനി, പയ്യമ്പല്ലി കോളനി, തിരുനെല്ലി ബാവലി മീന്‍കൊല്ലി കോളനി, പുല്‍പ്പള്ളി പാക്കം വീരാടി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.