വാളാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ ‘കൊതിയൂറും ബിരിയാണി നാടിനൊരു കൈത്താങ്ങ്’ എന്ന പേരിൽ സിപിഐഎം വാളാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഓർഡറുകൾ വീടുകളിൽ എത്തിച്ചു നൽകിക്കൊണ്ടാണ് ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള വിവിധ ബ്രാഞ്ചിലെ പ്രവർത്തകർ ചലഞ്ച് സംഘടിപ്പിച്ചത്.
ബിരിയാണി ചലഞ്ചിൽ ആയിരത്തി എഴുന്നുറോളം ആളുകൾ പങ്കെടുത്തു.സി പി ഐ എം വാളാട് ലോക്കൽ സെക്രട്ടറി പി.ടി ബേബി ചലഞ്ച് ഉദ്ഘാടനം ചെയ്തു.പ്രതിസന്ധിയുടെ കാലത്ത് സൗജന്യ വാക്‌സിനും ഭക്ഷ്യകിറ്റും ഉൾപ്പെടെ നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉപയോഗിച്ചാണന്നും അതിലേക്ക് ഒരു ചെറിയ കൈത്താങ്ങ് ആണ് ഈ ചലഞ്ച് എന്നും അദ്ദേഹം പറഞ്ഞു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്