കല്‍പ്പറ്റ: റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളായ രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണയോടെയാണ് മുട്ടിലില്‍ നിന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന ഈട്ടിമരങ്ങള്‍ മുറിച്ച് കടത്തിയതെന്ന് എംഎല്‍എമാരായ ഐ.സി.ബാലകൃഷ്ണനും ടി.സിദ്ധിക്കും പറഞ്ഞു. വൻ മരം കൊള്ളയാണ് മുട്ടിലില്‍ നടന്നത്. വിവാദമായ സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് അന്വേഷിക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ക്രിമിനല്‍ നടപടിക്ക് വിധേയമാക്കണമെന്നും എം എല്‍ എ മാര്‍ പറഞ്ഞു.ഒക്‌റ്റോബറില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 4- മാസം നിലനിന്ന ഉത്തരവിന്റെ മറവിലാണ് മരം മുറിച്ച് കടത്തിയത്. മരം കൊള്ള നടത്താനുള്ള ഗൂഡാലോചനയുടെ ഫലമാണ് വിവാദ പരമായ ഉത്തരവെന്ന് എം എല്‍ എ മാര്‍ പറഞ്ഞു. മരം മുറിച്ചഭൂമിയില്‍ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം എല്‍ എ, ടി.സിദ്ധിഖ് എം എല്‍ എ ,കെ പി സി സി എക്‌സിക്യൂട്ടീവ് മെംബര്‍ പി.പി. ആലി, ബിനു തോമസ് എന്നിവര്‍ സന്ദര്‍ശിച്ചു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്