കല്‍പറ്റ: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്ക് കരുതലായി കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ: ടി.സിദ്ധീഖ് നിയോജക മണ്ഡലത്തിലേ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ആവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. നിയോജക മണ്ഡലം തല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ വെച്ച് പ്രസിഡന്റ് പി.പി.റനീഷിന് കൈമാറിക്കൊണ്ട് അഡ്വ: ടി.സിദ്ധീഖ് എം എൽ എ നിര്‍വ്വഹിച്ചു. യു ഡി എഫ് കല്‍പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ റസ്സാഖ് കല്‍പറ്റ, കണ്‍വീനര്‍ പി.പി.ആലി അഡ്വ: ടി.ജെ ഐസക് കോട്ടത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹണി ജോസ് ഇ.കെ.വസന്ത പി.സുരേഷ് മാസ്റ്റര്‍, ബിന്ദു മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.സി തങ്കച്ചന്‍ അബ്ദുള്ള വൈപ്പടി കെ.പോള്‍ ഗഫൂര്‍ വെണ്ണിയോട് സുരേഷ് ബാബു വാളല്‍ ഗൗതം ദാസ് കെ.കെ.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന സൂപ്പർഫ്രൂട്ട് സ്മൂത്തി
പോഷകസമൃദ്ധമായ പഴങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കും, ഗ്യാസ് മൂലം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അത്തരത്തില്‍ ഒരു സൂപ്പര്‍ ഫ്രൂട്ട് സ്മൂത്തിയെ പരിചയപ്പെടുത്തുകയാണ്