പൊഴുതന :കർഷക കുടുംബത്തിന് കൈ താങ്ങായി സിപിഎം പൊഴുതന, അച്ചൂരാനം ലോക്കൽ കമ്മിറ്റികൾ. അകാലത്തിൽ മരണപ്പെട്ട ആറാം മൈൽ സ്വദേശി മണികണ്ഠന്റെ കുടുംബത്തിനാണ് സിപിഎം പ്രവർത്തകർ തുണയായത്. വിളവെടുപ്പ് പ്രായമായ കപ്പയുടെ വിലയിടിഞ്ഞതോടെ വാങ്ങാൻ ആരും വരാതെ ആയതോടെ ആശങ്കയിൽ ആയ കുടുംബത്തിന്റെ പ്രയാസത്തിൽ സിപിഎം പ്രവർത്തകർ കൂടെയെത്തുകയായിരുന്നു. വിപണി വിലയുടെ ഇരട്ടി നൽകിയാണ് സിപിഎം പ്രവർത്തകർ കപ്പ ഏറ്റെടുത്തത്. വിളവെടുത്ത കപ്പ പൊഴുതന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തകർ സൗജന്യമായി വിതരണം ചെയ്തു. വിളവെടുപ്പ് ഉത്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി എച് മമ്മി, ജില്ലാ കമ്മിറ്റി അംഗം എം സൈദ്, ലോക്കൽ സെക്രട്ടറിമാരായ യൂസഫ് ചെമ്പൻ, കെ ജെറീഷ്, എൻ സി പ്രസാദ്, കെ വി ബാബു, എ ഗഫൂർ, വി വിനോദ്, ഒ വി സുധീർ, സൈനുൽ ആബിദ്, സി എച് ആഷിക് എം, സമീർ, വി ഗണേശൻ എന്നിവർ നേതൃത്വം നൽകി.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്