വെള്ളമുണ്ട: വീടിന് മുമ്പിൽ നിർത്തിയിട്ട ലക്ഷ്വറി കാറിന് നേരെ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രി വരാമ്പറ്റയിലാണ് സംഭവം. വാഹനത്തിൽ നിന്നും വെടിയുണ്ടകൾ ലഭിച്ചു. രാവിലെ ഉടമ വാഹനം പുറത്തേക്കിറക്കുമ്പോഴാണ് സൈസ് ഗ്ലാസ് പൊട്ടിയത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ മുൻ വശത്തെ ചില്ലും തകർന്ന നിലയിലായിരുന്നു. വാഹനത്തിന്റെ അകത്തുനിന്ന് പിന്നീട് വെടിയുണ്ടകൾ ലഭിച്ചു. വെള്ളമുണ്ട് പോലിസ് അന്വേഷണം ആരംഭിച്ചു.വാഹനം ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. മാവോവാദി സാനിധ്യത്തോടൊപ്പം മൃഗവേട്ടക്കാരും സജീവമായ മേഖലയാണ് വാരാമ്പറ്റ വനമേഖല.പുതുശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായ റഷീദിന്റെ താണ് വാഹനം, പെങ്ങളുടെ വാരാമ്പറ്റയിലുള്ള വീട്ടിൽ മരുന്ന് കൊടുക്കാൻ പോയതായിരുന്നു. നേരം വൈകിയതിനാൽ രാത്രി അവിടെ താമസിക്കുകയായിരുന്നു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്