സന: ചത്ത് ജീര്‍ണ്ണിച്ച ഒരു കൊമ്പന്‍ തിമിംഗലത്തിന്റെ ജഡത്തില്‍ നിന്ന് ചര്‍ദില്‍ അഥവ ആംബര്‍ഗ്രിസ് എന്ന അപൂര്‍വ്വ സ്രവം കണ്ടെത്തിയതോടെ യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്.
തെക്കന്‍ യെമനിലെ സെറിയ തീരത്ത് ഏദന്‍ ഉള്‍ക്കടലില്‍ ഏകദേശം 35 ഓളം മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാനായുള്ള തിരക്കിലായിരുന്നു. പെട്ടെന്നാണ് ഒരു ഭീമന്‍ തിമിംഗലത്തിന്റെ ജീര്‍ണ്ണിച്ച മൃതദേഹം ഇവരുടെ ശ്രദ്ദയില്‍ പെട്ടത്. ഇതിനെ മുറിച്ചപ്പോഴാണ് വയറ്റില്‍ വലിയ തോതില്‍ മെഴുകും ചെളിയും കാണപ്പെട്ടത്. ഇത് യഥാര്‍ത്ഥത്തില്‍ പത്ത് കോടിയിലധികം വില വരുന്ന തിമിംഗല ഛര്‍ദ്ദി ആംബര്‍ഗ്രിസ് ആയിരുന്നു.
സ്‌പേം തിമിംഗലങ്ങളുടെ കുടലില്‍ രൂപം കൊള്ളുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണിത്സ്വര്‍ണത്തോളം വിലമതിക്കുന്ന ആംബര്‍ഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. ഒഴുകുന്ന സ്വര്‍ണമെന്നും വിശേഷിപ്പിക്കുന്ന ഇതിന് മങ്ങിയ ചാരനിറമോ കറുപ്പ് നിറമോ ആകും ഉണ്ടാവുക .അഴുകിയ തിമിംഗലത്തിന്റെ ജഡത്തില്‍ നിന്ന് പ്രത്യേക മണമുണ്ടായോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഇതിനെ കീറി മുറിക്കാന്‍ തീരുമാനിച്ചത്. തിമിംഗലത്തിന്റെ ജഡം കരയ്ക്കടുപ്പിക്കുകയും തുടര്‍ന്ന് കീറിമുറിക്കുകയുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തി.
127 കിലോയോളം വരുന്ന ഈ ഛര്‍ദ്ദില്‍(ആംബര്‍ഗ്രിസ്) വിറ്റു കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട് .