മാനന്തവാടി: വയനാട് ജില്ലയിൽ മാനന്തവാടി നഗരസഭാ പരിധിയിലെ 14, 15, 16 ഡിവിഷനുകളിൽ ഉൾപ്പെടുന്ന പയ്യംപള്ളി ടൗൺ, പയ്യംപള്ളി കോളനി എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പയ്യംപള്ളി ടൗണിലെ എല്ലാ ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും ഇന്ന് (7/6/21തിങ്കളാഴ്ച) മുതൽ ഏഴ് ദിവസത്തേക്ക് നിർബന്ധമായും അടച്ചിടേണ്ടതാണെന്ന് കലക്ടർ ഉത്തരവിട്ടു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്