സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂൺ 7 മുതൽ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ -619 , 620 സ്ത്രീശക്തി – 264 ,265 അക്ഷയ – 501 , 502 കാരുണ്യാപ്ലസ് – 372 ,373 നിർമൽ – 228 , 229 കാരുണ്യ – 503 , 504 എന്നീ 12 ഭാഗ്യക്കുറികൾ കൂടി റദ്ധാക്കി. .
ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 33 ഭാഗ്യക്കുറികൾ റദ്ധാക്കുകയും , ഭാഗ്യമിത്ര – ബി എം 06 ലൈഫ് വിഷു ബമ്പർ -ബി ആർ 79 ഉൾപ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവയ്ക്കുകയും ചെയ്തു . മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്