വയനാട് ജില്ലയില്‍ ഇന്ന് (7.06.21) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 306 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76 ആണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59655 ആയി. 56004 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3308 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1892 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്