താമരശ്ശേരി: ചുരം എട്ടാം വളവിന് മുകളിലായി പിക്കപ്പ് കൊക്കയിലേക്ക് പതിച്ചു.ആളപായമില്ല. താഴെ ഏഴാം വളവിന് സമീപത്തെ മരത്തിൽ ലോറി തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയിലുണ്ടായിരുന്ന ഡ്രൈവറടക്കം രണ്ടു പേരും പരുക്കേൽക്കാതെ രക്ഷപെട്ടു ഇന്ന് അഞ്ചരയോടെയാണ് അപകടം. തെറ്റായ ദിശയിൽ ചുരം ഇറങ്ങി വരുകയായിരുന്ന വാഹനം കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് ഡ്രൈവർ പറഞ്ഞു.. ഹൈവേ പൊലീസും വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി .അടിവാരത്ത് നിന്നും ക്രയിൻ എത്തിച്ചാണ് ലോറി ഉയർത്തിയത്.
വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്