ലൈഫ് മിഷനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ തപാല്‍ മുഖേനയോ lifemissionkerala@gmail.com എന്ന മെയിലിലോ ജൂണ്‍ 14 ന് പകല്‍ 3 നകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ ഇമെയില്‍ ഐഡി എന്നിവ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0471 2335524.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്