വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിൽ പൂക്കോട് യുണിവേഴ്സിറ്റി കവാദത്തിനടുത്ത വളവിൽ ടിപ്പറും പിക്കപ്പും കൂട്ടിയിടിച്ചു കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് ഒളവണ്ണ സ്വദേശി തെജീർ(28), പന്തീരാങ്കാവ് സ്വദേശി ജംഷീർ(30) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും മേപ്പടിയിലേക്കു പോകുകയായിരുന്ന പിക്കപ്പും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് അപകടത്തിൽപെട്ടത്. വൈത്തിരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തപാല്‍ ജീവനക്കാരെ ആദരിച്ചു.
മീനങ്ങാടി: ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ്