കോട്ടത്തറ:കബനി പ്രൊജക്ടിൻ്റെ ഭാഗമായികുറുമ്പാലക്കോട്ട മണ്ണ് സംരക്ഷണ പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുടെ ഭാഗമായി തോടുകളുടെ നവീകരണത്തിനായി നടത്തിയ പണിയിൽ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സത്യസന്ധവും നീതിപൂർവ്വവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അഴിമതി ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും യോഗം ചൂണ്ടിക്കാട്ടി.ചെയർമാൻ വിസി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.കൺവീനർ കെ പോൾ, മാണി ഫ്രാൻസിസ്, പോൾസൺ കൂവക്കൽ,സി സി തങ്കച്ചൻ, അബ്ദുള്ള വൈപ്പടി, സുരേഷ് ബാബു വാളൽ, പി എൽ ജോസ്, കെ.കെ നാസർ, സി.കെ ഇബ്രാഹിം, വി കെ മൂസ, ഗഫൂർ വെണ്ണിയോട്, ബേബി പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു.

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും